ഇരിങ്ങാലക്കുടയിൽ ത്രിദിന രംഗകലാ കോൺഫറൻസിന് തുടക്കമായി.
ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി സഹകരിച്ച് നടത്തുന്ന ത്രിദിനരംഗകലാ കോൺഫറൻസിൻ്റെ ഉദ്ഘാടനം നർത്തകി സ്വപ്ന സുന്ദരി നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് രക്ഷാധികാരി അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, ശ്രീലക്ഷ്മി ഗോവർധൻ , കബ്ല് പ്രസിഡണ്ട് രാജേഷ് തമ്പാൻ, സെക്രട്ടറി രമേശൻ നമ്പീശൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി നിർമ്മല പണിക്കരുടെ ശിഷ്യരും സ്വപ്നസുന്ദരിയും ചൊല്ലിയാടി. പ്രൊഫ രഘുരാമൻ,ഗുരു കലാമണ്ഡലം സുഗന്ധി, ഡോ ദീപ്തി ഓംചേരി ഭല്ല, നീനാ പ്രസാദ്, കലാമണ്ഡലം ക്ഷേമാവതി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വൈകീട്ട് നർത്തകി ഡോ മേതിൽ ദേവികയുടെ മോഹിനിയാട്ടക്കച്ചേരി അരങ്ങേറി.















