സി ജെ ശിവശങ്കരൻമാസ്റ്റർ അനുസ്മരണം ജനുവരി 24 ന്

സി ജെ ശിവശങ്കരൻ മാസ്റ്റർ അനുസ്മരണവും അധ്യാപക സംഗമവും ജനുവരി 24 ന് ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ

ഇരിങ്ങാലക്കുട : ഇ കെ എൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് മുൻ അധ്യാപകനും ശാസ്ത്ര പ്രചാരകനും എകെപിസിടിഎ സംസ്ഥാന ട്രഷററും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി ജെ ശിവശങ്കരൻ മാസ്റ്ററുടെ അനുസ്മരണവും അധ്യാപക സംഗമവും സംഘടിപ്പിക്കുന്നു. ജനുവരി 24 ന് വൈകീട്ട് 4 ന് എസ് എൻ ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ യോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് സെൻ്റർ പ്രസിഡണ്ട് ഡോ മാത്യു പോൾ ഊക്കൻ, സെക്രട്ടറി ഡോ സോണി ജോൺ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കേരള സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ എ ജി ഒലീന അനുസ്മരണ പ്രഭാഷണവും മുൻ ഡിഡി ടി വി മദനമോഹനൻ മുഖ്യ പ്രഭാഷണവും നടത്തും. സംഘാടകരായ വി എൻ കൃഷ്ണൻകുട്ടി, ഡോ കേസരി മേനോൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: