തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡുകൾ “നിഴൽവ്യാപാരികൾ ” ക്കും ” സ്വാലിഹ് ” നും
തൃശ്ശൂർ : സാമൂഹ്യ യാഥാർഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പൻ ക്രീയേഷൻസിന്റെ
“നിഴൽ വ്യാപാരികൾ”,“സ്വാലിഹ്” എന്നീ സിനിമകൾക്ക് തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റി എർപ്പെടുത്തിയ അവാർഡുകൾ നേടി.“നിഴൽ വ്യാപാരികൾ”
എന്ന സിനിമയുടെനിർമ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത
സംവിധായകനുള്ള അവാർഡ് ലഭിച്ചു. ” സ്വാലിഹ്” സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ
പനോരമ ഉൾപ്പെടെ നിരവധി അന്താരാഷ്ട്രചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
സിനിമകളുടെസംവിധായകനായ സിദ്ധിക്ക് പറവൂരാണ്.
ജാതിവ്യവസ്ഥയുടെ ഇരുണ്ട യാഥാർഥ്യങ്ങളിൽ അകപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ
ജീവിതകഥയാണ്“നിഴൽ വ്യാപാരികൾ”അവതരിപ്പിക്കുന്നത്.
ഡോക്ടർ ആകണമെന്നഒരു 14 വയസ്സുകാരന്റെ സ്വപ്നങ്ങൾക്ക്
അന്ധവിശ്വാസിയായ മതപുരോഹിതനായ പിതാവ് തടസ്സമാകുന്ന സംഘർഷങ്ങളാണ്
“സ്വാലിഹ്”എന്ന സിനിമയുടെ പ്രമേയം.
അവാർഡുകൾ നേടിയവർ:മികച്ച സിനിമ “സ്വാലിഹ്”,മികച്ച ക്യാമറാമാൻ ജലീൽ ബാദുഷ,
മികച്ച നടൻ വിനോദ് കുണ്ടുകാട്,മികച്ച നടി ഡോ. അനശ്വര,
മികച്ച നവാഗത നായക നടൻ ഷെജിൻ ആലപ്പുഴ,മികച്ച സഹനടൻ അഡ്വ. റോയ് ,
മികച്ച സഹനടി നസീമ അറക്കൽ,മികച്ച ബാലനടൻ മാസ്റ്റർ മിഹ്റാസ് ,
മികച്ച ബാലനടി ബേബി ആത്മിക.
“നിഴൽ വ്യാപാരികൾ”,“സ്വാലിഹ്”എന്ന രണ്ട് സിനിമകളും ജനുവരി 31ന് ആരംഭിക്കുന്ന
രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക്തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.















