മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം

മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സമ്മേളനം

 

ഇരിങ്ങാലക്കുട:മെഡിസെപ്പിൻ്റെ പ്രീമിയം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം വാർഷിക സമ്മേളനം. പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക , ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രിയ ഹാളിൽ നടന്ന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. കമലം അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. എസ്. അബ്ദുൽ ഹഖ്, സെക്രട്ടറി വി.കെ. മണി, ജില്ല കമ്മറ്റി അംഗം എ.സി. സുരേഷ്, കെ. വേണുഗോപാൽ , എ.എൻ. വാസുദേവൻ , കെ.പി. മുരളീധരൻ, ഇ.ഡി. ജോസ് , എ.വിജയലക്ഷ്മി , ഷൈലജ ബീംഗം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : കെ. കമലം ( പ്രസിഡണ്ട് ) , വി.കെ. മണി ( സെക്രട്ടറി ) , പി. സരള ( ട്രഷറർ )

Please follow and like us: