വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന്
ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എംപി എം പി സാവിത്രി ലക്ഷ്മണൻ അനുമോദനപത്രം വായിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് ജെ ചിറ്റിലപ്പള്ളി, ജൂനിയർ ഇന്നസെന്റ്, അശോകൻ ചെരുവിൽ, പി കെ ഭരതൻ മാസ്റ്റർ, പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.















