വർണ്ണക്കുട 2025; ജനപ്രതിനിധികളെ ആദരിച്ച് സംഘാടകർ

വർണ്ണക്കുട 2025; വർണ്ണാഭമായി രണ്ടാം ദിനം; ജനപ്രതിനിധികളെ ആദരിച്ച് സംഘാടകർ

ഇരിങ്ങാലക്കുട : രഗാസയുടെ നാടൻപാട്ടും ചലച്ചിത്ര താരം ആശാ ശരത്തിന്റെ നൃത്താവിഷ്കാരവും കൂടിചേർന്നപ്പോൾ ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ ‘വർണ്ണക്കുട 2025’ ന്റെ രണ്ടാം ദിനം വർണ്ണാഭമായി. രണ്ടാം ദിനത്തിൽ മൈന ആൻഡ് ടീമിന്റെ തിരുവാതിരക്കളി, ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളുടെ നൃത്താവിഷ്കാരം, ഡോൺ ബോസ്കോ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഘഗാനം എന്നിവ ശ്രദ്ധ നേടി.

ഭിന്നശേഷി പ്രതിഭയായ മുഹമ്മദ് യാസീൻ സഹോദരൻ അൽ അമീൻ എന്നിവരെ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. മനു, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശിവൻകുട്ടി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് തമ്പി, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി കണ്ണൻ, ഇരിങ്ങാലക്കുടയിലെ വിവിധ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഴൽ വ്യാപാരികൾ, സ്വാലിഹ് എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് ഷാജു വാലപ്പനെയും സംവിധായകൻ സിദ്ദിഖ് പറവൂരിനെയും ചലച്ചിത്ര താരം ആശാ ശരത്തിനെയും സംഘത്തെയും മന്ത്രി ആർ. ബിന്ദു ചടങ്ങിൽ ആദരിച്ചു.

Please follow and like us: