- എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം : പുനർനിർണ്ണയ നടപടികൾ അന്തിമഘട്ടത്തിൽ
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ പുനർനിർണ്ണയ നടപടികൾ അന്തിമഘട്ടത്തിൽ . 2010 ൽ നിശ്ചയിച്ച ഫെയർ വാല്യു ഉയർന്നതാണെന്ന ആക്ഷേപത്തെ തുടർന്ന് വിമർശനങ്ങളും സമരങ്ങളും ഉടലെടുത്തതിനെ തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഫെയർ വാല്യു പുനർനിർണയിക്കുന്നതിന് 2025 ആഗസ്റ്റ് 18 ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഇതേ തുടർന്ന് റവന്യൂ സംഘത്തിൻ്റെ നേതൃത്വത്തിൽ ഭൂമി പരിശോധന നടപടികളും ആരംഭിച്ചിരുന്നു.കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി സർക്കാർ ഉത്തരവ് പ്രകാരം അഞ്ച് ശതമാനം മേൽ പരിശോധനനടത്തേണ്ടതിൻ്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തല ടീം എടതിരിഞ്ഞി വില്ലേജിൽ വീണ്ടും സ്ഥല പരിശോധന നടത്തി. മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ സജിത എ.വി , പ്രമോദ് ടി കെ, വേണുഗോപാൽ ടി വി കാട്ടൂർ സബ് രജിസ്ട്രാർ ഓഫീസർ സിജിൽ എം ആർ,എടതിരിഞ്ഞി വില്ലേജ് ഓഫീസർ ശ്രീ.സുജിത്ത് പി.എസ്, വില്ലേജ് ഓഫീസർ സിജു ജോസഫ്,വില്ലേജ് അസിസ്റ്റൻറ് വിൻസൺ കെ. ജെ, ക്ലർക്കുമാരായ വിദ്യ ചന്ദ്രൻ, പ്രസീത സി ,സാഗിയോ സിൽബി എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.