ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായുള്ള ” മിനി ദിശ ” – കരിയർ എക്സ്പോയ്ക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി.
ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ കരിയർ, തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ” ദിശ ” യുടെ മുന്നോടിയായുള്ള ” മിനി ദിശ ” ക്ക് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കൻഡറി സ്കൂളിളിൽ നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ പ്രകാശ് ബാബു പി ഡി , എഇഒ കെ എൻ രാജീവ്, ബിപിസി കെ ആർ സത്യപാലൻ , കെ എസ് കൈസാബ്, എ സി കുമാരൻ എന്നിവർ സംസാരിച്ചു. കൺവീനർ സരിത ടി എസ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ സിൻല സി ജി നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കരിയർ എക്സ്പോയിൽ 56 ഹയർ സെക്കൻഡറി സ്കൂകളിൽ നിന്നായി 5000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്