ചൈനീസ് അധിനിവേശത്തെ ഭാരതീയ ആദർശമായ അഹിംസ കൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു

ചൈനീസ് അധിനിവേശത്തെ ഭാരതീയ ആദർശമായ അഹിംസ കൊണ്ട് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു

ഇരിങ്ങാലക്കുട: മറവിയിലേക്ക് പ്രവേശിക്കുന്ന ഒരു നാടിൻ്റെ സംസ്ക്കാരവും ഭാഷയും ഓർമിക്കപ്പെടാനാണെന്ന് എഴുതുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു. അധിനിവേശം നടത്തുന്ന ചൈനക്കെതിരെ ആയുധം കൊണ്ടല്ല, മഹത്തായ ഭാരതീയ ആദർശമായ അഹിംസ മുറുകെ പിടിച്ച് ഭാഷ കൊണ്ട് പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്യുണ്ട്യു പറഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് അസോസിയേഷൻ ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സാജോ ജോസ് അസോസിയേഷൻ സെക്രട്ടറി മറിയം ഹംസ, ആൻമേരി അനിൽ, റെയ്ച്ചൽ റോസ് എന്നിവർ സംസാരിച്ചു.ബിരുദ ബിരുദാനന്തര വിഷയങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ നേഹ ഡേവിസ്, അഹ്സന മറിയം , യുജിസി ജെ ആർ എഫ് നേട്ടം സ്വന്തമാക്കിയ ആൻജലീന ബിജു , യുജിസി നെറ്റ് നേടിയ ലയ കൃഷ്ണഎന്നിവരെ ചടങ്ങിൽ ആദരിച്ചു.

Please follow and like us: