ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് 2.30 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 3.98 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെയും 1.28 കോടി രൂപ ചിലവിൽ സജ്ജീകരിച്ച ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനമാണ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന 2.30 ന് നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിക്കുക. ഏറ്റവും ആധുനിക രീതിയിലുള്ള സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ഒരേസമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുമെന്നും മന്ത്രി ആർ.ബിന്ദു അറിയിച്ചു.