പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം തടവും 60000 രൂപ പിഴയും

പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 7 വർഷം കഠിന തടവും 60000 രൂപ പിഴയും

ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കൊടകര അഴകത്ത് കൂടാരം വീട്ടിൽ ശിവനെ (54 വയസ്സ്) എഴ് വർഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് വിവിജ സേതുമോഹൻ ഉത്തരവായി. 2022 ഡിസംബർ 9 ന് രാവിലെ 10.30 ന് ബന്ധു വീട്ടിൽ ടി വി കണ്ട് കൊണ്ടിരുന്ന പതിനൊന്ന് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി കൊടകര പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെയും 17 രേഖകളും ഹാജരാക്കിയിരുന്നു. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കൂടാതെ മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി

Please follow and like us: