ഉൽസവാന്തരീക്ഷത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി

ഉൽസവാന്തരീക്ഷത്തിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി; ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ പത്ത് വരെയുള്ള ക്ലാസ്സുകളിലായി 55000 കുട്ടികൾ സ്കൂളുകളിലേക്ക്….

 

ഇരിങ്ങാലക്കുട : ഉൽസവാന്തരീക്ഷത്തിൽ മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തിന് തുടക്കമായി. കലാരൂപങ്ങളും നിശ്ചലദ്യശ്യങ്ങളും കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് സ്കൂളുകൾ കുട്ടികളെ വരവേറ്റത്. ജില്ലയിൽ 1200 ഓളം സ്കൂളിൽ പുതിയ അധ്യയനവർഷത്തോടനുബന്ധിച്ച് പ്രവേശനോൽസവവും സംഘടിപ്പിച്ചിരുന്നു. ഇരിങ്ങാലക്കുട മണ്ഡല തല പ്രവേശനോൽസവം മാടായിക്കോണം ഗവ സ്കൂളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പരിപാടിയായ ” കരുതായ് കാവലായി ” യുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.റൂറൽ എസ്പി ബി കൃഷ്ണകുമാർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി , പ്രധാന അധ്യാപിക ഇ ടി ഷെൽബി , ബിപിസി കെ ആർ സത്യപാലൻ, പിടിഎ പ്രസിഡന്റ് സനീഷ് നടയിൽ, എസ്എംസി ചെയർമാൻ ആർ എൽ ശ്രീലാൽ , എം പി ടി എ പ്രസിഡണ്ട് അശ്വതി ശരത്, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കു വിദ്യാഭ്യാസജില്ലയിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി ഗവ , എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ 86 വിദ്യാലയങ്ങളിലായി 55000 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ സ്കൂളിൽ എത്തിയത്.

Please follow and like us: