കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ഓഫീസ്
“ഉമ്മൻ ചാണ്ടി ഭവൻ” ൻ്റെ ശിലാസ്ഥാപനം ജൂൺ 5 ന്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും
ഇരിങ്ങാലക്കുട : മുരിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമ്മിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂൺ 5 ന് വൈകീട്ട് 4 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും. ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും.
മുരിയാട് പഞ്ചായത്തിന് സമീപം മണ്ഡലം കമ്മിറ്റി വാങ്ങിയ 4 സെൻ്റ് സ്ഥലത്ത് രണ്ടു നിലകളിലായി 30 ലക്ഷം രൂപ ചിലവിൽ 1500 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നതെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ , കോൺഗ്രസ്സ് ബ്ലോക്ക് വൈസ്- പ്രസിഡണ്ട് തോമസ് തത്തംപിള്ളി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയായ “കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി അർഹതപ്പെട്ടവർക്ക് 500 രൂപയും പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്ക് സഹായധനവും ചടങ്ങിൽ കൈമാറും. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം എൻ രമേശ്, വിബിൻ വെള്ളയത്ത് , നിർമ്മാണ കമ്മിറ്റി ട്രഷറർ ഭരതൻ മുല്ലക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.