സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ

സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ലീഗ് മൽസരങ്ങൾ ഏപ്രിൽ 27 ന് ഷട്ടിൽ അക്കാദമിയിലും കാത്തലിക് സെൻ്ററിലുമായി നടക്കും. എഴ് ജില്ലകളിൽ നിന്നായി അന്തർ ദേശീയ കളിക്കാർ ഉൾപ്പെടെ 80 ഓളം താരങ്ങൾ ആറ് കോർട്ടുകളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് അക്കാദമി പ്രസിഡണ്ട് സ്റ്റാൻലി ലാസർ , സെക്രട്ടറി പീറ്റർ ജോസഫ്, കോർഡിനേറ്റർ ആൾജോ ജോസഫ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എട്ട് ഫ്രാഞ്ചൈസികളാണ് കളിക്കാരെ ലേലത്തിലെടുത്ത് മൽസരങ്ങൾക്ക് സജ്ജമായി കൊണ്ടിരിക്കുകയാണെന്നും ഇരിങ്ങാലക്കുടയിൽ ആദ്യമായിട്ടാണ് സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൻ ലീഗ് മൽസരങ്ങൾ നടക്കുന്നതെന്നും അക്കാദമി ഭാരവാഹികൾ അറിയിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മൽസരങ്ങൾ സി ഐ എം എസ് ഷാജൻ ഉദ്ഘാടനം ചെയ്യും.

Please follow and like us: