പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ

പി കെ ചാത്തൻ മാസ്റ്ററുടെ ചരമദിനം ആചരിച്ചു; പരിഷ്കൃത സമൂഹത്തിന് യോജിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സമൂഹത്തിൽ നടക്കുന്നതെന്ന് പുന്നല ശ്രീകുമാർ

ഇരിങ്ങാലക്കുട : ആധുനിക ജനാധിപത്യസമൂഹം കെട്ടിപ്പെടുക്കുവാൻ കഴിയണമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് സ്ഥാപക നേതാവ് പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം അനുസ്മരണ ദിനാചാരണം മാപ്രാണത്തെ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിനു യോജിക്കാൻ കഴിയാത്ത പ്രതിലോമകരമായ പല പ്രവർത്തനങ്ങളും സമൂഹത്തിൽ നടക്കുകയാണ്. നവോത്ഥാന പാരമ്പര്യമുള്ള നാട് കാത്ത് സൂക്ഷിക്കുന്ന മാനവിക മൂല്യങ്ങളെ സംരക്ഷിക്കാനും ജീർണ്ണതകളെ പ്രതിരോധിക്കാനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് പി എ അജയഘോഷ് അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി പി വി ബാബു, വൈസ് പ്രസിഡണ്ട് മാരായ പി എൻ സുരൻ, രമ പ്രതാപൻ, സെക്രട്ടറിയേറ്റ് അംഗം ടി എ വേണു, പി സി രഘു തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: