കളത്തുംപടി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവീകരണകലശത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽസമർപ്പണത്തിനും പുനപ്രതിഷ്ഠയ്ക്കും നവീകരണ കലശ ത്തിനും മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ഭക്തി സാന്ദ്രം . ക്ഷേത്രം നടപ്പുരയിൽ നടന്ന ചടങ്ങിൽ നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു ആദ്യ സമർപ്പണം നടത്തി. രാജഗോപാൽ മഠത്തിപ്പറമ്പിലും കുടുംബവും ചേർന്ന് അരിയും പലവ്യഞ്ജനങ്ങളും സമർപ്പിച്ചു. സുകുമാര മേനോൻ കാക്കര, നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട്, ജയരാമൻ. ഇ , ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട്, മനോജ് കുമാർ മാടശ്ശേരി, ഗോപിനാഥൻ പുളിയത്ത്, കൃഷ്ണകുമാർ ടി. വിജയൻ ചിറ്റത്ത്, രവീന്ദ്രൻ കണ്ണൂർ, ജയൻ അമ്പാടി, എൻ, രാഘവൻ കെ, മാധവിക്കുട്ടി, ജയന്തി രാമചന്ദ്രൻ, ശ്രീധർ മേനോൻ,, ആശാ സുരേഷ്, ജ്യോതി കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു