താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധ കുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ

താഴെക്കാട് ദൈവാലയത്തിലെ വിശുദ്ധകുരിശു മുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ

 

ഇരിങ്ങാലക്കുട : താഴെക്കാട് വിശുദ്ധ കുരിശുമുത്തപ്പൻ്റെ തിരുനാൾ മെയ് 2, 3, 4 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് എപ്രിൽ 23 ന് കൊടിയേറ്റുമെന്ന് വികാരി ഫാ ആൻ്റണി മുക്കാട്ടുകരക്കാരൻ, ജനറൽ കൺവീനർ റീജോ പാറയിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . വിശുദ്ധ കുർബാന, നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, വർണ്ണമഴ, പഞ്ചാരിമേളം, പാട്ടുൽസവം എന്നിവയാണ് പ്രധാന പരിപാടികൾ. സ്നേഹഭവന പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചിട്ടുള്ള എഴാമത്തെ വീടിൻ്റെ താക്കോൽ കൊടിയേറ്റ ദിനത്തിൽ കൈമാറും. അസി . വികാരി ഫാ ജോസഫ് തൊഴുത്തിങ്കൽ, കൈക്കാരൻ പോളി തണ്ടിയേക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: