കല്ലേറ്റുംകരയിൽ അഖിലകേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22 മുതൽ 26 വരെ

കല്ലേറ്റുംകരയിൽ അഖിലകേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22 മുതൽ 26 വരെ

ഇരിങ്ങാലക്കുട : കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻ്റ് റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എപ്രിൽ 22 മുതൽ 26 വരെ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്ലബ് ഹാളിൽ ബിഗിനർ, 70 പ്ലസ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടൂർണ്ണമെൻ്റ് ഏപ്രിൽ 22 ന് വൈകീട്ട് 7.30 ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യും. 50 ൽ അധികം ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് വർഗ്ഗീസ് തുളുവത്ത്, സെക്രട്ടറി ബൈജു പഞ്ഞിക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ” കായിക വിനോദത്തിലൂടെ ലഹരിക്കെതിരെ ” എന്ന മുദ്രാവാക്യമുയർത്തിയാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. സംഘാടകരായ ആൻ്റോ ടി പി, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: