തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം പദ്ധതി നടപ്പിലാക്കണമെന്ന് ഗായത്രി റസിഡന്റ്‌സ് അസോസിയേഷൻ
ഇരിങ്ങാലക്കുട : സർക്കാർ ഉത്തരവനുസരിച്ച് തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ ഹോം പദ്ധതി നടപ്പിലാക്കണമെന്നും അവയുടെ ശല്യത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരസഭ അധികൃതരോട് ഗായത്രി റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടൗൺ ഹാൾ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന മൂലയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്ലാബുകളുടെ വിഷയത്തിൽ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹിന്ദി പ്രചാർ മണ്ഡൽ ഹാളിൽ വെച്ച് ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് സുബ്രമണ്യൻ കെ ജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്കുമാർ വി പി, ട്രഷറർ സുബ്രമണ്യൻ കെ ആർ, ശ്രീദേവി ബിനു, അഡ്വ. രാജേഷ് തമ്പാൻ, കാവല്ലൂർ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് – സുബ്രമണ്യൻ കെ ജി ,
വൈസ് പ്രസിഡന്റ് – സരള ടി ,
സെക്രട്ടറി – അജിത്കുമാർ വി പി ,
ജോയിന്റ് സെക്രട്ടറി – ജയരാമൻ ഇ,
ട്രഷറർ – സുബ്രമണ്യൻ കെ ആർ ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ – നവീൻ വി ബി, ബാലകൃഷ്ണൻ, മഹാലക്ഷ്മി പരമേശ്വരൻ, ശ്രീദേവി ബിനു, ബാബു എം കെ, ശ്രീനാഥ് കെ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.