കേന്ദ്രസർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം.
ഇരിങ്ങാലക്കുട : ദേശീയ കാർഷിക വിപണന നയ രേഖ ഉടൻ പിൻവലിക്കുക, മിനിമം താങ്ങുവില നിയമം നടപ്പിലാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വൈദുതി സ്വകാര്യവൽക്കരണം പിൻവലിക്കുക , സമരം ചെയ്യുന്ന കർഷകരുമായി പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്താ സമരത്തിൻ്റെ ഭാഗമായി
ഇരിങ്ങാലക്കുട ഏരിയാ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം. തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പൊതുയോഗം കെ. എസ്.കെ.എസ് ജില്ലാ സെക്രട്ടറി സിദ്ധാർത്ഥൻ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. കേരള കർഷകം സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ കമ്മിറ്റി പ്രസിഡണ്ട് ടി.എസ് സജീവൻ മാസ്റ്റർ, ഏരിയാ വൈസ് പ്രസിഡന്റ് എം ബി രാജു മാസ്റ്റർ, എം. അനിൽകുമാർ കെ.വി. ഹജീഷ് ,കെ.കെ. ഷൈജു . കെ. എം. സജീവൻ എന്നിവർ പ്രസംഗിച്ചു. കിസാൻസഭാ ഏരിയാ പ്രസിഡന്റ് ഓ.എസ് വേലായുധൻ സ്വാഗതവും, ഏരിയാ സെക്രട്ടറി കെ.ജെ. ബേബി നന്ദിയും പറഞ്ഞു.