പഴുവിൽ സിപിഐ ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

പഴുവിൽ സി.പി.ഐ പാർട്ടി ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

 

അന്തിക്കാട് : കുറുമ്പിലാവ് സി.പി.ഐ പാർട്ട് ഓഫീസ് തകർക്കുകയും പഴുവിലിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്സിൽ 11 അംഗ ക്രിമിനൽ സംഘത്തെയാണ് തൃശൂർ

റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട്

എസ്.എച്ച്.ഒ കെ.അജിത്തും സംഘവും പിടികൂടിയത്.

പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെ പ്രതിയായ പ്രശാന്ത് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ ക്ഷേത്ര ഭാരവാഹികളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം നടത്തുകയും സിപിഐ പാർട്ടി ഓഫീസ് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ പഴുവിൽ സ്വദേശി ചെമ്മാനി വീട്ടിൽ ഉണ്ണിമോൻ എന്ന രഞ്ജിത്ത് (32 വയസ്സ്), കോളുപുരയ്ക്കൽ ദിനേശ്(43വയസ്സ്), വലിയപറമ്പിൽ വീട്ടിൽ അമൽരാജ്(22 വയസ്സ്) ,പൊറ്റേക്കാട്ട് വീട്ടിൽ മണികണ്ഠൻ(52 വയസ്സ്) ,എടത്തിരുത്തി സ്വദേശി തൊണ്ടപ്രശ്ശേരി വീട്ടിൽ രോഹൻ(38 വയസ്സ്) ,പുള്ള് സ്വദേശി ചെറുവള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (36 വയസ്സ്), താന്ന്യം സ്വദേശികളായ എങ്ങാണ്ടി വീട്ടിൽ പെടലി അനന്തു എന്ന അനന്തകൃഷ്ണൻ(22 വയസ്സ്), ശ്രീക്കുട്ടൻ (21 വയസ്സ്), കാട്ടൂർ സ്വദേശി തോട്ടപ്പിള്ളി അജീഷ് (32 വയസ്സ്), കയ്പമംഗലം സ്വദേശികളായ പൂത്തൂർ വീട്ടിൽ സൂരജ്, പഴുപ്പറമ്പിൽ അർജ്ജുൻ തമ്പി (28 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്.

അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്ത്, ടി. അഭിലാഷ്, ഡാൻസാഫ്

എസ് ഐ പി.ജയകൃഷ്ണൻ, എം.അരുൺകുമാർ,

കെ.ജെ.ജോസി, ഷാബു. ടി. ജി. എ.എസ്.ഐ.

സൂരജ്.വി.ദേവ്, രാജി ഒ. ജെ,സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ , സി.ജി.ധനേഷ്, സോണി സേവ്യർ, രജീഷ്. എം. ജി. സി.പി.ഒ.മാരായ കെ.എസ്.ഉമേഷ്, കെ.ജെ ഷിൻ്റോ , സുർജിത്ത് സാഗർ, വി.എസ്.അനൂപ്, ,കെ.വി.ഫെബിൻ, എം.എം.മഹേഷ്, മിന്നു കിഷോർ. വി

എന്നിവരാണ് പ്രതികളെയെല്ലാം പിടികൂടിയത്.

Please follow and like us: