

കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്
കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയും
അമേരിക്കൻ യുദ്ധചിത്രമായ ” വാർഫെയർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2025 ലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2006 ൽ ഇറാക്കിലെ റമാദിയിൽ യുഎസ് മിലിട്ടറി സംഘം നേരിട്ട അക്രമണമാണ് 95 മിനിറ്റുള്ള വാർഫെയർ ചിത്രീകരിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ
കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്
Designed and developed by WWM