വയനാട് ദുരന്തം; അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യ വണ്ടി ബിജെപി യുടെ നേതൃത്വത്തിൽ..

ഇരിങ്ങാലക്കുട: വയനാട് ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ബിജെപി യുടെ നേതൃത്വത്തിൽ വണ്ടി പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച പ്രവർത്തനത്തിൽ അരി,പലചരക്ക്,ചെരുപ്പ്,പുതപ്പ്,തോർത്ത്, നൈറ്റി,നാപ്കിൻ തുടങ്ങി നിരവധി പേർ സാധനങ്ങൾ പാർട്ടി ഓഫീസിൽ ലഭിച്ചു. നിരവധി വ്യാപാരികളും പങ്കാളികളായി. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ്,മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ട്രഷർ രമേഷ് അയ്യർ, പാർട്ടി നേതാക്കളായ സൽഗു തറയിൽ,ശ്യംജി മാടത്തിങ്കൽ, സന്തോഷ് കാര്യാടൻ, അജയൻ തറയിൽ,വി ജി ഗോപാലകൃഷ്ണൻ, സന്തോഷ് കാര്യാടൻ,സിന്ധു സതീഷ്,രിമ പ്രകാശ്,റീജ സന്തോഷ്,രാഗി മാരാത്ത്,ലാമ്പി റാഫേൽ, സിന്ധു സോമൻ,ഷാജുട്ടൻ,അജയൻ തറയിൽ, ടി ഡി സത്യദേവ്, ഉണ്ണികൃഷ്ണൻ പാറയിൽ എന്നിവർ നേതൃത്വം നൽകി.















