കനത്ത മഴയില്‍ പടിയൂർ വളവനങ്ങാടിയിൽ കിണര്‍ ഇടിഞ്ഞു….

കനത്ത മഴയില്‍ പടിയൂർ വളവനങ്ങാടിയിൽ കിണര്‍ ഇടിഞ്ഞു….

ഇരിങ്ങാലക്കുട : കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു. പടിയൂര്‍ വളവനങ്ങാടി വൈക്കം ക്ഷേത്രത്തിന് സമീപം കൂനാക്കംപിള്ളി ഇന്ദിരയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞത്. വെള്ളിയാഴ്ച മൂന്നരയോടെയാണ് സംഭവം. വീടിൻ്റെ പുറകിൽ അടുക്കളയോട് ചേർന്നാണ് അഞ്ച് കോൽ താഴ്ചയുള്ള കിണറുള്ളത്. തളിക്കുളം സ്വദേശികളായ മൂന്നംഗ കുടുംബമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇവരോട് മാറി താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Please follow and like us: