നരേന്ദ്രമോദി സർക്കാരിന്റെ വിരുദ്ധ സമീപനങ്ങൾക്കെതിരെ പ്രതിഷേധവുമായി മഹിളാസംഘം പ്രവർത്തകർ …
ഇരിങ്ങാലക്കുട: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ സംരക്ഷിക്കാൻ കഴിയാത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് കേരളത്തിലെ സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യാൻ അർഹതയില്ലെന്ന് മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ് ജയ. മോദി സർക്കാരിന്റെ സ്ത്രീ വിരുദ്ധ സമീപനങ്ങൾക്കെതിരെ മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
മണ്ഡലം പ്രസിഡന്റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി മുഖ്യ പ്രഭാഷണം നടത്തി.എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ ,എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ സ്വാഗതവും മണ്ഡലം ട്രഷറർ പ്രിയ സുനിൽ നന്ദിയും പറഞ്ഞു.ഷീല അജയ്ഘോഷ്,സുധാ ദിലീപ്,ഷൈല അശോകൻ ,സരിത സുരേഷ്,സിന്ധു പ്രദീപ്,ലതാ സഹദേവൻ,ബിന്ദു സാജു,വി കെ സരിതഎന്നിവർ സമരത്തിന് നേതൃത്വം നൽകി.















