ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം ; ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ …

ഇരിങ്ങാലക്കുട : മാപ്രാണം ഹോളി ക്രോസ്സ് സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , പ്രവൃത്തിപരിചയം, ശാസ്ത്രം, ഐ.ടി.മേളയിൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 517 പോയിന്റ് നേടി ജേതാക്കളായി. 423 പോയിന്റോടെ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 419 പോയിന്റ് നേടി നന്തിക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് – വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ ടി.വി.ചാർളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ സമ്മാനദാനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർമാരായ ലത ചന്ദ്രൻ, ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. കിഷോർ, എ.ഇ.ഒ. ഡോ.എം.സി. നിഷ, സിസ്റ്റർ പ്രിയ ജീസ്, എൻ.എൻ. രാമൻ, എ.സി. കുമാരൻ എന്നിവർ പ്രസംഗിച്ചു. ജോ: ജനറൽ കൺവീനർ എം.എസ്. ബെഞ്ചമിൻ സ്വാഗതവും, സ്വപ്ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 176 സ്കൂളുകളിൽ നിന്നായി 3200 ഓളം കുട്ടികളിൽ മൽസരങ്ങളിൽ പങ്കെടുത്തു.















