കനത്ത മഴയിൽ പടിയൂരിൽ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു..

ഇരിങ്ങാലക്കുട: കനത്ത മഴയിൽ പടിയൂരിൽ വീട്ടുകിണർ ഇടിഞ്ഞ് താഴ്ന്നു.പഞ്ചായത്ത് എട്ടാം വാർഡിൽ വൈക്കം ക്ഷേത്രത്തിനടുത്ത് പാറപ്പുറത്ത് നവീൻ്റെ വീട്ടുകിണറാണ് പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞത്.അടുക്കളയോട് ചേർന്നുള്ള കിണറിന് എട്ട് കോൽ താഴ്ചയുണ്ട്. വിവരമറിഞ്ഞതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. റവന്യൂ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്.















