ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 ഉം മുരിയാട് 68 ഉം ആളൂരിൽ 81 പേരും പട്ടികയിൽ; കാറളം, ആളൂർ പഞ്ചായത്തുകളിലായി അഞ്ച് കോവിഡ് മരണങ്ങളും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 ഉം മുരിയാട് 68 ഉം ആളൂരിൽ 81 പേരും പട്ടികയിൽ; കാറളം, ആളൂർ പഞ്ചായത്തുകളിലായി അഞ്ച് കോവിഡ് മരണങ്ങളും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 340 പേർക്ക് .നഗരസഭയിൽ 59 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭ പരിധിയിൽ 578 പേർ ചികിൽസയിലും 360 പേർ നിരീക്ഷണത്തിലുമുണ്ട്. കാട്ടൂരിൽ 49 ഉം വേളൂക്കരയിൽ 26 ഉം മുരിയാട് 68 ഉം ആളൂരിൽ 81 ഉം പടിയൂരിൽ 24 ഉം കാറളത്ത് 16 ഉം പൂമംഗലത്ത് 17 ഉം പേരാണ് ഇന്നത്തെ കോഡ് ബാധിതരുടെ പട്ടികയിലുള്ളത്.കാറളം, ആളൂർ പഞ്ചായത്തുകളിലായി അഞ്ച് കോവിഡ് മരണങ്ങളും ഇന്നലെയും ഇന്നുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാറളം പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന വെള്ളൂപറമ്പിൽ ഗോപാലൻ ഭാര്യ അമ്മിണി (75) ആണ് മരിച്ചത്.. സജീവ്, സജീല എന്നിവർ മക്കളും റിയ, വിജയൻ എന്നിവർ മരുമക്കളുമാണ്.
ആളൂർ പഞ്ചായത്തിൽ കണ്ണമ്പുഴ വീട്ടിൽ ജോണി (64) ,തിരുത്തിപ്പറമ്പ് അമ്പാടൻ വീട്ടിൽ ആൻ്റണി (49), താഴെക്കാട് കുറ്റിക്കാടൻ ജോൺസൻ (70), കൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ ഐപ്പു ഭാര്യ മേരി (95) എന്നിവരാണ് മരിച്ചത് .ജോണിയുടെ ഭാര്യ സൂസി ഒരാഴ്ച മുമ്പാണ് കോവിഡ് മൂലം മരിച്ചത്. ഐസക്ക്, ന്യൂട്ടൺ എന്നിവർ മക്കളാണ്. ഷൈനിയാണ് അന്തരിച്ച ആൻ്റണിയുടെ ഭാര്യ. അഖിൽ, അമൽ എന്നിവർ മക്കളാണ്.എൽസിയാണ് അന്തരിച്ച ജോൺസൻ്റെ ഭാര്യ.ജിയോ, സിസ്റ്റർ റോസ്ജോ എന്നിവർ മക്കളും ലിംന മരുമകളുമാണ്. ജോസ്, ജെസ്സി, വർഗ്ഗീസ്, ജോൺസൻ,ടെസ്സി, ജയ എന്നിവർ മക്കളും ട്രീസ, ജോസ്, ഹെയ്സൻ, സാലി, ജെയിംസ്, ഡേവീസ് എന്നിവർ മരുമക്കളുമാണ്.

Please follow and like us: