നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
നൂറുദിന കർമ്മ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്തിൽ നൂറുദിന കർമ്മപരിപാടികൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ പ്രാണ ഡയാലിസിസ് സഹായം, ഗ്രീൻ മുരിയാട് യൂട്യൂബ് ചാനൽ, എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. തുടർന്ന് കോവിഡ് വാക്സിനേഷനായി പറയ്ക്കൽ ക്ഷേത്രം ഹാൾContinue Reading
പൊതുനിരത്തുകൾ സ്വന്തമാക്കി വനിതകൾ; ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി രാത്രി നടത്തം
പൊതുനിരത്തുകൾ സ്വന്തമാക്കി വനിതകൾ; ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി രാത്രി നടത്തം ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗവിവേചനത്തിനും എതിരെയുള്ള ‘ഓറഞ്ച് ദ വേൾഡ്’ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വനിതാ ശിശു വികസന വകുപ്പ് വനിതകൾക്കായി ‘രാത്രി നടത്തം’ സംഘടിപ്പിച്ചു. പൊതുഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു, ജില്ലാ കലക്ടർContinue Reading
കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ…
കെ റെയിൽ പദ്ധതിക്കെതിരെ കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ… ഇരിങ്ങാലക്കുട: കെ റെയിൽ പദ്ധതി കേരളത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടുമെന്നും വൻ സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ.പദ്ധതിക്കെതിരെ നിയോജകമണ്ഡലം കമ്മിറ്റി സിവിൽ സ്റ്റേഷനിൽ മുന്നിൽ കേരളകോൺഗ്രസ്സ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ ആളൂർ, താഴെക്കാട്, കടുപ്പശ്ശേരി, കല്ലേറ്റുംങ്കര, മാടായിക്കോണം വില്ലേജുകളിൽ നിന്നായി ഒട്ടേറെ കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഉണ്ണിയാടൻContinue Reading
ഡോ. അനിൽ നാരായണൻ അന്തരിച്ചു..
ഡോ. അനിൽ നാരായണൻ അന്തരിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബ്രദർ മിഷൻ റോഡിൽ ചെറിയത്ത് പഞ്ഞിക്കൽ നാരായണൻ മകൻ ഡോ. അനിൽ നാരായണൻ (69) അന്തരിച്ചു. പരേതയായ മീനയാണ് ഭാര്യ. ഡോ. പ്രസൂൺ, പ്രഭുൽ (സോഫ്റ്റ് വേയർ എഞ്ചിനീയർ, എറണാകുളം) എന്നിവർ മക്കളും ഡോ. അനിറ്റ ,സൗമ്യ ( ഇൻഫോ പാർക്ക്, എറണാകുളം) എന്നിവർ മരുമക്കളുമാണ്. അർബുദബാധിതനായി ചികിൽസയിലായിരുന്നു. 2005 ൽ താലൂക്ക് ആശുപത്രി സൂപ്രണ്ടായി വിരമിച്ചതിന് ശേഷം സഹകരണ ആശുപത്രിയിൽContinue Reading
റോഡുകളുടെ പരിപാലനകാലാവധി പ്രസിദ്ധപ്പെടുത്തൽ; കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നടപടികളായി…
റോഡുകളുടെ പരിപാലനകാലാവധി പ്രസിദ്ധപ്പെടുത്തൽ; കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നടപടികളായി… കൊടുങ്ങല്ലൂർ: പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ കൊടുങ്ങല്ലൂർ മണ്ഡലതല ഉദ്ഘാടനം നടന്നു. അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ഗതാഗത സൗകര്യം ജനങ്ങൾക്കായി ഒരുക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പി ഡബ്ല്യൂ ഡി, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുContinue Reading
സഹപാഠിക്ക് സാന്ത്വനമായി പി വെമ്പല്ലൂർ എം.ഇ.എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ്
സഹപാഠിക്ക് സാന്ത്വനമായി പി വെമ്പല്ലൂർ എം.ഇ.എസ് സ്‌കൂളിലെ എൻ എസ് എസ് യൂണിറ്റ് കൊടുങ്ങല്ലൂർ: സഹപാഠിയായ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകി ശ്രീനാരായണപുരം പി വെമ്പല്ലൂർ എം.ഇ.എസ് ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റ്. ഹയർസെക്കന്ററി എൻ എസ് എസിന്റെ ‘തണൽ-സ്നേഹഭവനം’ പദ്ധതിയിലൂടെയാണ് എൻ എസ് എസ് വളണ്ടിയർമാർ വീട് നിർമ്മിച്ച് നൽകുന്നത്. യൂണിറ്റിന്റെ നേതൃത്വത്തിൽ എറിയാട് പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഡിസംബർ 11ന്Continue Reading
ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ്;യുഡിഎഫ് സീറ്റ് നിലനിറുത്തി; വിജയം 151 വോട്ടിന്
ഇരിങ്ങാലക്കുട നഗരസഭ ചാലാംപാടം ഉപതെരഞ്ഞെടുപ്പ്;യുഡിഎഫ് സീറ്റ് നിലനിറുത്തി; വിജയം 151 വോട്ടിന് ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 151 വോട്ടിൻ്റെ വിജയം.1105 വോട്ടര്‍മാരില്‍ 841 പേര്‍ വോട്ട് രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന്റെ മിനി ജോസിന് 487 വോട്ടും എല്‍ഡിഎഫിന്റെ അഖിന്‍ രാജ് ആന്റണിക്കു 336 വോട്ടും ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് ആളൂക്കാരന് 18 വോട്ടുകളുമാണു ലഭിച്ചത്. 2020 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ജോസ് ചാക്കോള 602Continue Reading
ചാലാംപാടം ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 76.10 ശതമാനം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍
ചാലാംപാടം ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 76.10 ശതമാനം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍ ഇരിങ്ങാലക്കുട: നഗരസഭ 18-ാം വാര്‍ഡ് ചാലാംപാടം ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം ഇത്തവണയും നിലനിര്‍ത്തി. 76.10 ശതമാനമാണു പോളിംഗ്. 1105 വോട്ടര്‍മാരില്‍ 841 പേര്‍ വോട്ട് രേഖപ്പെടുത്തി. 2020 ല്‍ 76.98 ശതമാനവും 2015 ല്‍ 74.54 ശതമാനവുമായിരുന്നു പോളിംഗ്. രാവിലെ മുതല്‍ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചകഴിഞ്ഞതോടെ പോളിംഗ് ഉയരുകയായിരുന്നു. രാവിലെ പോളിംഗ് ഹാളിനു സമീപം സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിച്ചതു പോലീസ്Continue Reading
മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ധർണ്ണ…
മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഎം ധർണ്ണ… ഇരിങ്ങാലക്കുട:മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കും,ആർ.എസ്.എസ് കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ ധർണ്ണ.ആൽത്തറ പരിസരത്ത് നടന്ന ധർണ്ണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.യു.അരുണൻ, ഉല്ലാസ് കളക്കാട്ട് ,ജയൻ അരിമ്പ്ര എന്നിവർ പ്രസംഗിച്ചു.Continue Reading
കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് മർദനം: ഒളിവിലായിരുന്ന മൂന്നുപേർ കൂടി പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ യുവാക്കൾ…
കഞ്ചാവ് വിൽപന ചോദ്യം ചെയ്തതിന് മർദനം: ഒളിവിലായിരുന്ന മൂന്നുപേർ കൂടി പിടിയിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ യുവാക്കൾ… ചാലക്കുടി: കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചെന്ന കാരണം പറഞ്ഞ് ചാലക്കുടി സിഎംഐ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ കയറി മർദ്ദിച്ച സംഘത്തിലെ ഒളിവിലായിരുന്ന മൂന്നുപേർ കൂടി ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. പടിഞ്ഞാറെ ചാലക്കുടി എട്ട് വീട് കോളനി എടക്കളത്തൂർ വീട്ടിൽ സിജോ വിൽസൺ (Continue Reading
























