എസ് എൻ പുരത്ത് വൻ ചീട്ട് കളി സംഘം പോലീസ് പിടിയിൽ; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു..

കൊടുങ്ങല്ലൂർ:പണം വെച്ച് ചീട്ടി കളി നടത്തുന്ന സംഘത്തെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മതിലകം ഇൻസ്പെക്ടർ ടി കെ ഷൈജു സബ്ഇൻസ്പെക്ടർ പി സി സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.വി.ദേവ്, മിഥുൻ ആർ കൃഷ്ണ, മനോജ്.പി എം, ജിനീഷ്.സി വി, അരുൺ നാഥ്.ടി യു എന്നിവർ ചേർന്ന് പിടികൂടി. മനോജ് പാലക്കപറമ്പിൽ വെമ്പല്ലൂർ ,ആനന്ദൻ കടുവങ്ങശ്ശേരി മൂത്തകുന്നം, ഷാജി പടപറമ്പിൽ ഉല്ലാസവളവ്, നവാസ് പുത്തലത്ത് പറവൂർ, മുഹമ്മദ്, കുമ്പളത്ത് പറമ്പിൽ കാര, ബീരാൻ അടിപറമ്പ് അഴീക്കോട്, ഷൈജൻ ബ്ലാങ്ങാട് വീട് വെമ്പല്ലൂർ എന്നിവരെയാണ് കഴുവിലക്കിലുള്ള ആളൊഴിഞ്ഞ ഫാമിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും രണ്ട് ലക്ഷത്തിൽപരം രൂപയോളം പിടിച്ചെടുത്തു.















