സംസ്ഥാന സ്കൂൾ കലോത്സവം; ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് ആദരം

സംസ്ഥാന സ്കൂൾ കലോത്സവം ; ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് നാടിൻ്റെ ആദരം.

ഇരിങ്ങാലക്കുട :കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിപ്രതിഭകൾക്ക് നാടിന്റെ സ്നേഹാദരം . ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു

 

സംസ്ഥാന കലോത്സവത്തിൽ വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരെയും ചടങ്ങിൽ പുരസ്കാരം നൽകി മന്ത്രി ആദരിച്ചു.

 

ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്കാരമാണ് സമ്മാനിച്ചത്. തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അരങ്ങേറി. മൃദംഗ വിദ്വാൻ കെ എസ് സുധാമൻ, കഥകളി കലാകാരികളായ ജയന്തി ദേവരാജ്, ജയശ്രീ ഗോപി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിതാ ബാലൻ, സുധാ ദിലീപ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശഷൈലജ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം സി നിഷ, ഡിപിസി മാരായ സത്യപാലൻ, ഗോഡ്വിൻ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: