കലാലയ രത്ന പുരസ്കാരം ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർഥിനി അമല അന്ന അനിലിന്

” കലാലയരത്ന ” പുരസ്കാരം ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർഥിനി അമല അന്ന അനിലിന്

 

  • ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പാൾ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്‌ന പുരസ്‌കാരത്തിന് ചങ്ങനാശ്ശേരി എസ് ബി കോളേജിലെ രണ്ടാം വർഷ എം എ ഹിസ്റ്ററി വിദ്യാർഥിനി അമല അന്ന അനിൽ അർഹയായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ജനുവരി 20 ന് 2.30ന് കോളേജിലെ ഫാ. ജോസ് തെക്കൻ സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എൽ സുഷമ പുരസ്കാര സമർപ്പണം നിർവഹിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
Please follow and like us: