അമേരിക്കൻ യുദ്ധചിത്രമായ ” വാർഫെയർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
ഇരിങ്ങാലക്കുട : 2025 ലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുള്ള അമേരിക്കൻ ചിത്രം ” വാർഫെയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 2006 ൽ ഇറാക്കിലെ റമാദിയിൽ യുഎസ് മിലിട്ടറി സംഘം നേരിട്ട അക്രമണമാണ് 95 മിനിറ്റുള്ള വാർഫെയർ ചിത്രീകരിച്ചിരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .