പ്രത്യാശയുടെ സന്ദേശവുമായി മേഖലയിൽ ഈസ്റ്റർ ആഘോഷം

പ്രത്യാശയുടെ സന്ദേശവുമായി മേഖലയിൽ ഈസ്റ്റര്‍ ആഘോഷം.

 

ഇരിങ്ങാലക്കുട: മരണത്തെ കീഴടക്കി ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി മേഖലയിൽ ഈസ്റ്റര്‍ ആഘോഷം. സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്കു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം എന്നിവര്‍ നേതൃത്വം നല്‍കി. സിഎല്‍സി യുടെ നേതൃത്വത്തില്‍ ഉയര്‍പ്പിന്റെ ദൃശ്യാവിഷ്‌കാരം നടന്നു.

Please follow and like us: