ലഹരി വിരുദ്ധ സന്ദേശവുമായി പട്ടണത്തിൽ കത്തീഡ്രൽ ഇടവകയിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലി.
ഇരിങ്ങാലക്കുട: ലഹരി വിരുദ്ധ സന്ദേശവുമായി പട്ടണത്തിൽ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക് റാലി. നഗരസഭ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇന്നസെന്റ് സോണറ്റ് മുഖ്യാതിഥി ആയിരുന്നു. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ജനറല്‍ കണ്‍വീനര്‍ ഡയസ് തോട്ടാന്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഓഫീസിനു മുന്നില്‍ നിന്നും ആരംഭിച്ച റാലി ബസ്റ്റാന്റ്, ഠാണ ജംഗ്ഷന്‍ വഴി കത്തീഡ്രല്‍ അങ്കണത്തില്‍ സമാപിച്ചു.