റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് നടവരമ്പ് സ്വദേശിനിയായ വീട്ടമ്മ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് നടവരമ്പ് സ്വദേശിനിയായ വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട : റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് വീട്ടമ്മ മരിച്ചു . നടവരമ്പ് ചെറപറമ്പിൽ മനോജിൻ്റെ ഭാര്യ ലക്ഷ്മി (40) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നടവരമ്പ് സെൻ്ററിൽ സ്കൂട്ടറിൽ വന്നിറങ്ങിയ ലക്ഷ്മി ബാങ്കിന് അടുത്ത് വണ്ടി വച്ച് എതിർവശത്തുള്ള കടയിലേക്ക് പോവുകയായിരുന്നു. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രയാഗ , പ്രഗിയാൻ എന്നിവർ മക്കളാണ്. സംസ്കാരം വ്യാഴാഴ്ച മൂന്ന് മണിക്ക് പൂമംഗലം ക്രിമിറ്റോറിയത്തിൽ നടത്തും. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Please follow and like us: