താമരക്കഞ്ഞി വഴിപാട് സമയത്ത് അഹിന്ദു പ്രവേശിച്ചതിനെ ചൊല്ലി പരാതി; പുണ്യാഹവും പൂജകളും നടത്തി ശ്രീകൂടൽമാണിക്യ ദേവസ്വം..

താമരക്കഞ്ഞി വഴിപാട് സമയത്ത് അഹിന്ദു പ്രവേശിച്ചതിനെ ചൊല്ലി പരാതി; പുണ്യാഹവും പൂജകളും നടത്തി ശ്രീകൂടൽമാണിക്യ ദേവസ്വം..

 

ഇരിങ്ങാലക്കുട : അഹിന്ദു പ്രവേശിച്ചതിനെ തുടർന്ന് പൂജകളും പുണ്യാഹവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. ക്ഷേത്രം ഊട്ടുപ്പുരയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന താമരക്കഞ്ഞി വഴിപാടിൻ്റെയും പ്രസാദഊട്ടിൻ്റെയും സമയത്ത് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സംഘവും ഊട്ടുപ്പുരയിൽ എത്തിയിരുന്നു. സ്ഥാനാർഥിയോടൊപ്പം അഹിന്ദുവായ ബിജെപി ടൗൺ കമ്മിറ്റി പ്രസിഡണ്ട് ലിഷോൺ കാട്ട്ള എത്തിയെന്നും ആചാരലംഘനത്തിനും ക്ഷേത്ര പരിശുദ്ധിക്ക് ഹാനി വരുത്തിയെന്നും കാണിച്ച് ചാലക്കുടി പാറയ്ക്കൽ വീട്ടിൽ ശ്രീകുമാരനുണ്ണി ദേവസ്വം അഡ്മിനിസ്ട്രേർക്കും ഭരണസമിതിക്കും പരിഹാര നടപടികളും കുറ്റക്കാർക്കെതിരെ നിയമനടപടികളും ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ദേവസ്വം തന്ത്രിമാർക്ക് നോട്ടീസ് നൽകി. തുടർന്ന് ചൊവ്വാഴ്ച ക്ഷേത്രം തന്ത്രിമാരുടെ നേത്യത്വത്തിൽ പുണ്യാഹവും എഴ് പൂജകളും ആവർത്തിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉണ്ടായ ചിലവ് സംഭവത്തിന് കാരണക്കാരയവരിൽ നിന്ന് ഈടാക്കുമെന്നും ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.

Please follow and like us: