കൊടുങ്ങല്ലൂരിൽ വൻമാരക മയക്കുമരുന്നു വേട്ട;യുവാക്കൾ പിടിയിൽ

കൊടുങ്ങല്ലൂർ: ചില്ലറവില്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എംഡിഎംഎ (മെത്ത്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്നു പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ
കൊടുങ്ങല്ലൂർ ചന്തപ്പുര വൈപ്പിൻകാട്ട് വീട്ടിൽ നിഷ്താഫിർ (26), ഉഴവത്ത് കടവ് ചൂളക്കടവിൽ വീട്ടിൽ അൽത്താഫ് (26), ചന്തപ്പുര പാറയിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (19)എന്നിവരെ 20 ഗ്രാം എംഡിഎംഎ സഹിതം കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നും കാർ സഹിതം അറസ്റ്റ് ചെയ്തത്.അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എൽഎസ് ഡിതുടങ്ങിയ മയക്കുമരുന്നുകൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശനനിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.ഇതിനെത്തുടർന്ന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ റൂറൽ ജില്ലയിലെ സംശയാസ്പദമായ സ്ഥലങ്ങളിൽ ആളുകളെയും വാഹനങ്ങളും നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് മയക്കുമരുന്നുമായി യുവാക്കളെ
തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്.സി, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ,കൊടുങ്ങല്ലൂർ സി ഐ ബ്രിജ്കുമാർ , കൊരട്ടി സി ഐ ബി കെ അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ മുഹമ്മദ് റാഫി.എം പി , ഡാൻസാഫ് ടീം അംഗങ്ങളായ എ എസ് ഐ പി.പി.ജയകൃഷ്ണൻ.,ജോബ്.സി.എ,
ജിഎസ് സിപിഒ മാരായ സൂരജ്.വി ദേവ്,ലിജു ഇയ്യാനി, മാനുവൽ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ തോമസ്, എസ് ഐ ബിജു, എഎസ്ഐ ആന്റണി ജിംബിൾ, എഎസ്ഐ താജുദ്ദീൻ
എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
പിടികൂടിയ എംഡിഎംഎ ജില്ലയിൽ ചില്ലറവിൽപ്പനക്ക് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
ഇതിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ഉപയോഗിക്കുന്നവരെക്കുറിച്ചും,സാമ്പത്തിക സഹായം നൽകുന്നവരെ ക്കുറിച്ചും പോലീസ് അന്വേഷണം തുടർന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു.















