ഇരിങ്ങാലക്കുട മണ്ഡലത്തിൽ 210 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 53 ഉം ആളൂരിൽ 47 പേരും പട്ടികയിൽ; കാറളം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 210 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ 516 പേരാണ് നഗരസഭ പരിധിയിൽ ചികിൽസയിലുള്ളത്. വേളൂക്കരയിൽ 31 ഉം കാട്ടൂരിൽ 7 ഉം കാറളത്ത് 23 ഉം മുരിയാട് 25 ഉം ആളൂരിൽ 47 ഉം പടിയൂരിൽ 9 ഉം പൂമംഗലത്ത് 15 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
കാറളം പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. താണിശ്ശേരി പത്തനാപുരത്ത് അടയ്ക്കായിൽ വീട്ടിൽ അച്ചുതൻനായർ (82) ആണ് മരിച്ചത്. പത്മാവതിയമ്മയാണ് ഭാര്യ. രഘുനാഥൻ, മണി രാമചന്ദ്രൻ, ശ്രീദേവി ബാലകൃഷ്ണൻ, വിജയലക്ഷ്മി എന്നിവർ മക്കളാണ്.















