“ദി ഫാദർ” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: അക്കാദമി പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രമായ ” ദി ഫാദർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മറവി രോഗം ബാധിച്ച 83 കാരനായ വയോവ്യദ്ധനെ പരിചരിക്കാൻ മകൾ എത്തുന്ന രംഗങ്ങളോടെയാണ് 97 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. ആൻ്റണി ഹോപ്കിൻസ്, ഒലീവിയ കോൾമാൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ .പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ,Continue Reading

” Aheds knee ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ… 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 17 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്.Continue Reading

” പാരീസ് ,തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇന്ന് വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ചലച്ചിത്രമേളയിൽ അംഗീകാരം നേടിയ ഫ്രഞ്ച് ചിത്രമായ ” പാരീസ്, തേർട്ടീൻത്ത് ഡിസ്ട്രിക്റ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് ( ജൂൺ 10 വെള്ളിയാഴ്ച )സ്ക്രീൻ ചെയ്യുന്നു.ഇരുപതുകൾ പിന്നിട്ട മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിയ്ക്കുമിടയിൽ ഉടലെടുക്കുന്ന സൗഹ്യദങ്ങളും പ്രണയങ്ങളും ഒത്തുചേരലും സ്വന്തം സ്വത്വത്തെ കണ്ടെത്തലുമാണ് 105 മിനിറ്റുള്ള ചിത്രം പറയുന്നത്.പ്രദർശനംContinue Reading

” ഗ്രേറ്റ് ഫ്രീഡം” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ.. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ആസ്ട്രിയൻ ചിത്രമായ ” ഗ്രേറ്റ് ഫ്രീഡം ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. യുദ്ധാനന്തര ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗിയായതിൻ്റെ പേരിൽ തടവിലാക്കപ്പെടുന്ന ഹാൻസ് ഹോഫ്മ്മാൻ, തടവറയിൽ വച്ച് കൊലപാതകക്കുറ്റത്തിന് ശിക്ഷ നേരിടുന്ന വിക്ടറുമായി സൗഹൃദത്തിലാകുന്നു.. 94 മത് അക്കാദമി അവാർഡിനായുള്ള ആസ്ട്രിയൻContinue Reading

” Aheds Knee” നാളെ 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട:2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ‘ Aheds Knee ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 27 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹെബ്രൂ ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ്Continue Reading

‘ കിംഗ് റിച്ചാർഡ് ‘ നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിൻ്റെയും വീനസ് വില്യംസിൻ്റെയും പിതാവ് റിച്ചാർഡിൻ്റെ ജീവിതം പറയുന്ന അമേരിക്കൻ ചിത്രമായ ‘ കിംഗ് റിച്ചാർഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മക്കളെ പ്രൊഫഷണൽ ടെന്നീസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച റിച്ചാർഡിന് സാമൂഹികമായും വംശീയവുമായുള്ള ഒട്ടെറെ വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നത്. റിച്ചാർഡായി അഭിനയിച്ച വിൽContinue Reading

” രഹാന മറിയം നൂർ” ഇന്ന് വൈകീട്ട് (മെയ് 6 ) 6.30 ന് ഓർമ്മ ഹാളിൽ… ഇരിങ്ങാലക്കുട: കാൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ച ബംഗ്ളാദേശി ചിത്രമായ ‘ രഹാന മറിയം നൂർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹന ,കോളേജിൽ വച്ച് ഒരു സംഭവത്തിന് സാക്ഷിയാകുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിനിക്കും തൻ്റെ ആറ്Continue Reading

” കോഡ” നാളെ 6.30 ന് ഓർമ്മ ഹാളിൽ… 2021 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് തിരഞ്ഞെടുത്ത ‘ കോഡ’ (Child of deaf adults) ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബധിരകുടുംബത്തിലെ കേൾവി ശക്തിയുള്ള പതിനേഴുകാരിയായ റൂബി ,സ്കൂൾ പഠനത്തിനോടൊപ്പം തന്നെ കുടുംബത്തെ മത്സ്യക്കച്ചവടത്തിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്. സംഗീതത്തോടുള്ള തൻ്റെ അഭിനിവേശവും തൻ്റെ അഭിലാഷങ്ങളും ബലി കഴിക്കേണ്ടിContinue Reading

റെജില ഷെറിന്റെ ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരത്തിന് തിരുവനന്തപുരം നവഭാവനയുടെ എ.അയ്യപ്പൻ സ്മാരക സാഹിത്യ പുരസ്കാരം ഇരിങ്ങാലക്കുട: തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച കവിതസമാഹാരത്തിനുള്ള കവി എ.അയ്യപ്പൻ സ്മാരക പുരസ്കാരം ഇരിങ്ങാലക്കുടകാരിയായ കവി റെജില ഷെറിൻ കരസ്ഥമാക്കി. ‘ഖമർ പാടുകയാണ്’ എന്ന കവിതസമാഹാരം ആണ് പുരസ്കാരത്തിന് തിരഞ്ഞെടുത്ത കൃതി. മാർച്ച് 26ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖ സാഹിത്യ സാംസ്കാരികContinue Reading

94 മത് അക്കാദമി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹദിയുടെ ‘ എ ഹീറോ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 25ന് സ്ക്രീൻ ചെയ്യുന്നു.കടബാധ്യതയുടെ പേരിൽ ജയിലിലായ റഹീം, രണ്ട് ദിവസത്തേക്കായി പുറത്തിങ്ങിയപ്പോൾ സഹോദരീ ഭർത്താവുമായി ചേർന്ന് ബാധ്യതകൾ തീർക്കാൻ നടത്തുന്ന ശ്രമങ്ങളാണ് 127 മിനിറ്റ് ഉള്ള ചിത്രം പറയുന്നത്.2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ” കംപാർട്മെൻ്റ് നമ്പർ 6 ” നോടൊപ്പംContinue Reading