സിവിൽ സർവീസ് ജേതാവ് ഗംഗാ ഗോപിക്ക് ആദരം

സിവിൽ സർവ്വീസ് ജേതാവ് ഗംഗാ ഗോപിക്ക് ആദരം

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ് കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ സിവിൽ സർവ്വീസ് ജേതാവ് കുമാരി ഗംഗാ ഗോപിക്ക് കോളേജിൻ്റെ നേതൃത്വത്തിൽ ആദരം . “ഉയരെ ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഡോ. സലിൽ എസ്. വിശിഷ്ടാതിഥിയായിരുന്നു.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. റോസ്ലിൻ അലക്സ്, കുമാരി റെയ്ച്ചൽ റോസ്, ഡോ. ബിനു റ്റി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Please follow and like us: