അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ

അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ഡോക്യുമെൻ്ററി ” പോർസലൻ വാർ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ

ഇരിങ്ങാലക്കുട : മികച്ച ഡോക്യുമെൻ്ററിക്കുള്ള അക്കാദമി നോമിനേഷൻ നേടിയ 2024 ലെ ” പോർസലൻ വാർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. റഷ്യൻ അധിനിവേശത്തെ നേരിടുന്ന ഉക്രെയ്ൻ കലാകാരൻമാരുടെ അനുഭവങ്ങളാണ് 87 മിനിറ്റുള്ള ഡോക്യുമെൻ്ററി പ്രമേയമാക്കുന്നത്. സൺഡാൻസ്, സിയാറ്റിൽ ഉൾപ്പെടെയുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പോർസലൻ വാർ അംഗീകാരങ്ങൾ നേടിയിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്

Please follow and like us: