സംസ്ഥാന ഭിന്നശേഷി അവാർഡ് ; ക്രൈസ്റ്റ് കോളേജിലെ തവനിഷിന്റെ സവിഷ്കാരക്ക് സംസ്ഥാന അംഗീകാരം തൃശ്ശൂർ : കേരള സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം ക്രൈസ്റ്റ് കോളേജിന്. ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിൽ പിന്തുണ സേവനങ്ങൾ തവനിഷ് നൽകി വരുന്നു. അവബോധ രൂപീകരണ പ്രവർത്തനങ്ങളും
കെ – സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ഇരിങ്ങാലക്കുട : കെ- സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നിയമനം തടസ്സപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിആർസി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി സി സിജി ഉദ്ഘാടനം ചെയ്തു.
ഹരിത കേരള മിഷൻ വൃക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം തൃശ്ശൂർ : ഹരിത കേരളം മിഷൻ്റെ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വൃക്ഷവത്കരത്തിനും പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്കും അംഗീകാരം. ജില്ലയിൽ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് റവന്യൂ മന്ത്രി കെ രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം ശാലിനിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോൾ മേഖലയിൽ 6 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കോൾ മേഖലയിൽ നടപ്പിലാക്കുന്നത് ആറ് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. വെള്ളാനി പുളിയം പാടം സമഗ്ര കോൾ വികസന പദ്ധതി, പടിയൂർ – പൂമംഗലം സമഗ്ര കോൾ വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി വെള്ളാനി പുളിയം പാടം പാടശേഖരത്തിൽ 1.5 കി.മീ ബണ്ട് റോഡ് ,1.6 കി.മീ കോൺക്രീറ്റ്
Designed and developed by WWM