മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ എകെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 15 മുതൽ 22 വരെ മുൻസിപ്പൽ മൈതാനിയിയിലെ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 15 ന് വൈകീട്ട് 7 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ടൂർണ്ണമെൻ്റ് ഉദ്ഘാടനം
എൽഡിഎഫ് സർക്കാരിൻ്റെ നടപടികൾക്കെതിരെ പെൻഷനേഴ്സ് അസോസിയേഷൻ്റെ ജീവിതസമരയാത്രയ്ക്ക് നഗരത്തിൽ സ്വീകരണം ഇരിങ്ങാലക്കുട : എൽ.ഡി. എഫ്. സർക്കാരിൻ്റെ നടപടികൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സ്വീകരണ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കമലം അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.വി. മുരളി, സംസ്ഥാന നേതാക്കളായ ടി.എം. കുഞ്ഞുമൊയ്തീൻ ,
സംഗമഗ്രാമമാധവൻ്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകൾ നൽകിയ സംഗമഗ്രാമ മാധവന്റെ സ്മരണാർത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കുന്ന ‘മാധവ നോളജ് സെന്റർ ഇൻ മാത്തമാറ്റിക്സ്’ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സെന്റർ ഓഫ് എക്സലൻസ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കൺസോർഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനവും
നിയമസഭ തിരഞ്ഞെടുപ്പ്; ” കൈപ്പത്തി വാദം ” ഔദ്യോഗിക നിലപാടല്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ ; യുഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന എത് സ്ഥാനാർഥിയെയും ഒറ്റക്കെട്ടായി സ്വീകരിക്കുമെന്നും പ്രഖ്യാപനം. ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും ഉയരുന്ന ” കൈപ്പത്തി വാദ ” ത്തിനെതിരെ ബ്ലോക്ക് ഭാരവാഹികൾ രംഗത്ത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട സീറ്റ് കോൺഗ്രസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
Designed and developed by WWM