ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്; നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അസോസിയേഷൻ ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡിലെ അപകടക്കുഴികൾക്ക് പരിഹാരം കാണാൻ റെസിഡൻ്റസ് അസോസിയേഷൻ പ്രവർത്തകർ തന്നെ രംഗത്തിറങ്ങി. മാസങ്ങളായി അപകടരമായ കുഴികൾ നിറഞ്ഞ ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ തന്നെ
മഹാമാരിക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുറിപ്പുകളായി പ്രസിദ്ധീകരിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്; നാടിൻ്റെ ഗതകാല ചരിത്രത്തിലൂടെയുള്ള സഞ്ചാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : പൗരാണിക -സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയുടെ ചരിത്രവും കലകളും സമരങ്ങളും വ്യക്തികളും ആഘോഷങ്ങളും വ്യവസായങ്ങളും സൗഹ്യദങ്ങളുമെല്ലാം പ്രമേയമാക്കി സാംസ്കാരിക – സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അഡ്വ രാജേഷ് തമ്പാൻ രചിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്
ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശോഭയാത്രകളും ഇരിങ്ങാലക്കുട : ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശോഭയാത്രകളിൽ ഉണ്ണികണ്ണൻമാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് കുട്ടികൾ അണിനിരന്നു. ഇരിങ്ങാലക്കുട പട്ടണത്തിൽ സംഗമേശ്വര ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര ശ്രീകൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും പുറപ്പെട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കാരുകുളങ്ങര,
പോലീസ് മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : പോലീസ് മർദ്ദനങ്ങളിൽ പ്രതിഷേധ കൂട്ടായ്മകളുമായി കേരള കോൺഗ്രസ്സ് പ്രവർത്തകർ. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ . ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഇക്കാര്യത്തിൽ പൂർണ്ണ പരാജയമാണെന്നും, അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. അയ്യങ്കാവ് മൈതാന പരിസരത്ത് നടന്ന
Designed and developed by WWM