ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട, പിടിച്ചെടുത്തത് കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മാരക രാസലഹരിയായ 245.72 ഗ്രാം എംഡിഎംഎ ; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന സുരക്ഷാ പരിശോധനകൾക്കിടയിൽ തൃശ്ശൂർ റൂറൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്സ്) എന്നയാളെ ചുമന്ന സ്വിഫ്റ്റ്
ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; മാടായിക്കോണം വാർഡിൽ ത്രികോണ മത്സരം ; ലിഫ്റ്റ് ഇറിഗേഷൻ , ടൂറിസം പദ്ധതികൾ മുന്നോട്ട് വച്ച് സ്ഥാനാർഥികൾ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് വേദിയാകുന്ന വാർഡുകളിലൊന്നാണ് വാർഡ് നമ്പർ 7 മാടായിക്കേണം വാർഡ് . കഴിഞ്ഞ പതിനഞ്ച് വർഷമായി ഇടതുപക്ഷ പ്രതിനിധിയാണ് നഗരസഭയിൽ വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ളത്. കോൺഗ്രസ് പ്രവർത്തകയായ വിനിത പള്ളിപ്പുറത്തിനെയാണ് വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിട്ടുള്ളത്. ജനിച്ച് വളർന്ന
ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയകലാ സംഗമത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സാമൂഹിക സേവന സംഘടനയായ തവനീഷിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികളുടെ ദേശീയ സംഗമത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാ സംഗമം ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ല അസിസ്റ്റൻ്റ്
കയ്യടികൾ നേടി “വിക്ടോറിയ “; ചിത്രം നേടിയത് പന്ത്രണ്ട് അവാർഡുകൾ ഇരിങ്ങാലക്കുട : അഭിനന്ദനങ്ങൾ എറ്റ് വാങ്ങി ” വിക്ടോറിയ “. അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ നേടിയ മലയാള ചിത്രം വിക്ടോറിയ ഇരിങ്ങാലക്കുട മാസ് മൂവീസിൽ പ്രദർശിപ്പിച്ചത് നിറഞ്ഞ സദസ്സിൽ. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്.
Designed and developed by WWM