പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ കവർന്നതായി പരാതി; കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട : പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിൽ നിന്ന് ലക്ഷങ്ങൾ കവർന്നതായി പരാതി. മാടായിക്കോണം വില്വമംഗലത്ത് കളരിയ്ക്കൽ സതീശനാണ് (49 വയസ്സ് ) തട്ടിപ്പിന് ഇരയായത്. ചാലക്കുടിയിലുള്ള മാരുതിയുടെ ഡീലറിൻ്റെ ജീവനക്കാരും ബ്രോക്കറും ചേർന്ന് പുതിയ കാർ നൽകാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ഭാര്യയുടെ പേരിലുള്ള
ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ആനന്ദപുരം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തോളം ചതുരശ്ര അടിയിൽ 24 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. ആയുർവേദത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുക
മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി ഇരിങ്ങാലക്കുട : മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. യുവജനങ്ങളെ കൂടുതലായി കലാകായിക വേദികളിലേക്കും വായനശാലകളിലേക്കും ആകർഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സാഹിത്യ മത്സരങ്ങൾ, നാടൻ
തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് നടക്കും. വൈകീട്ട് 5 ന് വിശ്വകർമ്മ ശില്പി സഭയിൽ നടക്കുന്ന പരിപാടികൾ ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ രഘു കുമാർ മധുരക്കാരൻ, സംഘാടക സമിതി ചെയർമാൻ അശോകൻമടത്തിപറമ്പിൽ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ എന്നിവർ
Designed and developed by WWM