എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ ” ഖിഡ്കി ഗാവ് ” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
നിപ്മറിൽ നൂതന ശാസ്ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട : ഭിന്നശേഷിയുള്ളവർക്ക് നൂതന ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നിപ്മർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. നിപ്മറിൽ നിർമ്മിക്കുന്ന 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയുടെയും കോളേജ് കെട്ടിടത്തിൻ്റെയും പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ഭിന്നശേഷിക്കാരായവരെ സ്വയംപര്യാപ്തരാക്കാൻ
ജി വി രാജ അവാർഡ് പ്രഖ്യാപനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് നേട്ടം തൃശ്ശൂർ : സംസ്ഥാന സർക്കാരിൻ്റെ ജി വി രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മികച്ച നേട്ടം.2022 ലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്പോർട്സ് ഹോസ്റ്റൽ താരമായി ക്രൈസ്റ്റ് കോളേജിൻ്റെ അത്ലറ്റിക് താരം സെബാസ്റ്റ്യൻ വി എസും 2024
തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് നാടിന് സമർപ്പിച്ചു ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 പ്രകാരം 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂമംഗലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പായമ്മൽ റോഡ് പുനരുദ്ധാരണം ചെയ്തത്.
Designed and developed by WWM