ഇന്ത്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ജൂറി അവാർഡ് നേടിയ ബംഗാളി ചിത്രം ” ഓങ്കോ കി കോത്തിൻ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 2025 ആഗസ്റ്റ് 22 ന് സ്ക്രീൻ ചെയ്യുന്നു. കൽക്കത്തയിലെ ചേരി പ്രദേശത്ത് കഴിയുന്ന ബാബിൻ, ഡോളി , ടൈർ എന്നീ കുട്ടികളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രൊഫഷണൽ ജോലികൾ നേടണമെന്ന സ്വപ്നങ്ങളാണ് ഇവർ പങ്കിടുന്നത്. ബാബിൻ്റെ പിതാവ് രോഗബാധിതനാകുന്നതോടെ മൂവരുടെയും ജീവിതം
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശിനികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി; കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട : ആലപ്പുഴ സ്വദേശിനികളായ സ്ത്രീകൾ ഇറിഡിയം തട്ടിപ്പിന് ഇരയായതായി പരാതി. നൂറിൽ അധികം പേരിൽ നിന്നും 2022 മുതൽ ഉള്ള വർഷങ്ങളിലായി ഒന്നരക്കോടിയോളം രൂപ ഇരിങ്ങാലക്കുട സ്വദേശികളായ റോഷൻ, സുഷി , അമ്മിണി, തുടങ്ങി എഴ് പേർ ചേർന്ന് തട്ടിയെടുത്തതായി കാണിച്ച് ഇവർ ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകി. വാടാനപ്പിള്ളിയിൽ ഉള്ള
കെട്ടിടത്തിൻ്റെ താക്കോൽ ” കാണാനില്ല ” ; കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ദേവസ്വം വക സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം വക ഠാണാവിലുള്ള സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി. കോംപ്ലക്സിൻ്റെ താക്കോൽ ” കാണാനില്ല
നിരന്തര വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി; ഉദ്ഘാടനം വികസന സമിതിയിൽ എയ്ഡ് പോസ്റ്റിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ ഇരിങ്ങാലക്കുട : ഒടുവിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി. ബസ് സ്റ്റാൻ്റിലെ അവസ്ഥകൾ ചൂണ്ടിക്കാട്ടി മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഇക്കാര്യം ഉന്നയിച്ചിരുന്നു. ” ഇപ്പോ ശരിയാക്കാം” എന്ന
Designed and developed by WWM