മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരു വിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു ; അഞ്ച് പേർക്ക് പരിക്കേറ്റു…   ഇരിങ്ങാലക്കുട : മൂർക്കനാട് ശിവക്ഷേത്രോൽസവത്തിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അരിമ്പൂർ മനക്കൊടി ഭരതൻ സെൻ്ററിൽ ചുള്ളിപ്പറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ അക്ഷയ് (21 വയസ്സ്) ആണ് മരിച്ചത്. പരിക്കേറ്റ ആനന്ദപുരം സ്വദേശികളായ ഷഹിൽ, സന്തോഷ്, തൊട്ടിപ്പാൾContinue Reading

വി എസ് സുനില്‍കുമാര്‍ നാമനിർദ്ദേശപത്രിക സമര്‍പ്പിച്ചു ..   തൃശ്ശൂർ : തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. റവന്യു മന്ത്രി കെ രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് സ്ഥാനാര്‍ത്ഥി തൃശൂര്‍ ജില്ലാContinue Reading

ലയൺസ് ക്ലബിൻ്റെ സൗജന്യ കൃത്രിമ കാൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എപ്രിൽ 18 ന് ; വിതരണം ചെയ്യുന്നത് 25 പേർക്ക്….   ഇരിങ്ങാലക്കുട : ലയൺസ് ക്ലബിന്റെ ജീവകാരുണ്യപ്രവർത്തന മേഖലയിലെ സ്വപ്ന പദ്ധതികളിൽ ഒന്നായ “തൂവൽസ്പർശം” സൗജന്യ കൃത്രിമ കാൽവിതരണ പദ്ധതി എപ്രിൽ 18 ന് ആരംഭിക്കും.25 പേർക്കാണ് സൗജന്യമായി കൃത്രിമ കാൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.Continue Reading

കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണസമ്മേളനം ഏപ്രിൽ 10 ന് ; പ്രഥമ യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യസമ്മാനത്തിന് സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി….   ഇരിങ്ങാലക്കുട : യുവകലാസാഹിതി ഏർപ്പെടുത്തിയ പ്രഥമ ‘യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനത്തിന് ‘ സാഹിത്യകാരൻ ഇ പി ശ്രീകുമാർ അർഹനായി.അദ്ദേഹത്തിൻ്റെ ‘സ്വരം’ എന്ന നോവലാണ് സമ്മാനാർഹമായ കൃതി. കെ വി രാമനാഥൻ മാസ്റ്ററുടെ ഒന്നാംContinue Reading

ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കരുവന്നൂർ സ്വദേശി അറസ്റ്റിൽ …..     ഇരിങ്ങാലക്കുട : ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കരുവന്നൂർ സ്വദേശി അറസ്റ്റിൽ . കരുവന്നൂർ ബംഗ്ലാവിന് അടുത്ത് കാവുങ്ങൽ വിജു (46 )നെയാണ് ഇരിങ്ങാലക്കുട റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒന്നര ലിറ്റർ വിദേശമദ്യവുംContinue Reading

പൗരത്വഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണസമിതി; രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ …   ഇരിങ്ങാലക്കുട : രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതയ്ക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്ന് കെ ടി ജലീൽ എംഎൽഎ. ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭരണഘടന വിഭാവനം ചെയ്യുന്നContinue Reading

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാൻ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്-പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി.   ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാൻ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്-പ്രസിഡണ്ട് കെ കെ അബ്ദുള്ളക്കുട്ടി. എൻഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോൺഗ്രസ് പ്രവർത്തകരോട് മുണ്ടു മുറുക്കിContinue Reading

ആളൂർ, മുരിയാട്, പൊറത്തിശ്ശേരി മേഖലകളിൽ പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ…   ഇരിങ്ങാലക്കുട : വോട്ടർമാരുടെ മനമറിഞ്ഞും പ്രതികരണങ്ങൾ തേടിയും സീനിയർ കോൺഗ്രസ്സ് നേതാവും തൃശ്ശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ മുരളീധരൻ. പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂർ, മുരിയാട്, നഗരസഭ പരിധിയിലെ പൊറത്തിശ്ശേരി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.രാവിലെ കല്ലേറ്റുകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങും കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ്Continue Reading

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ തിരുനാളിന് മാർച്ച് 31ന് കൊടികയറും..   ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി അന്തോണീസിന്റെയും വി സെബസ്ത്യാനോസിന്റെയും വി ഗീവർഗ്ഗീസിൻ്റെയും തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. 31ന് രാവിലെ ഫാ പോളി പുതുശ്ശേരിയുടെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കുശേഷം കപ്പേളയിൽ തിരുനാൾ മഹോത്സവത്തിന് കൊടികയറും.   തിരുനാൾ ദിനമായ ഏപ്രിൽ 7ന് രാവിലെ 6.30ന് റവ ഫാ വിൻസെന്റ് നീലങ്കാവിലിൻ്റെ കാർമികത്വത്തിൽContinue Reading

കോൺഗ്രസ്സ് നേതൃത്വത്തിലുള്ള കാർഷിക ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം രാജി വച്ചു; രാജി ഭരണനേതൃത്വത്തിൻ്റെ നടപടികളോടുള്ള വിയോജിപ്പിനെ തുടർന്നെന്ന് സൂചന ..   ഇരിങ്ങാലക്കുട : കോൺഗ്രസ്സ് നേത്യത്വത്തിലുള്ള ബാങ്ക് ഭരണസമിതിയിൽ നിന്ന് സീനിയർ അംഗം രാജി വച്ചു. ഇരിങ്ങാലക്കുട കാർഷിക വികസന ബാങ്ക് ഭരണസമിതിയിൽ നിന്നും സീനിയർ അംഗം ഐ കെ ശിവജ്ഞാനമാണ് രാജി വച്ചിരിക്കുന്നത്. തിലകൻ പൊയ്യാറ പ്രസിഡണ്ടും രജനി സുധാകരൻ വൈസ്- പ്രസിഡണ്ടുമായുള്ള ഭരണസമിതിയാണ്Continue Reading